ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതി കേസിലാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
അബ്ദുള്ളയോട് ശ്രീനഗറിലെ ഇഡി ഓഫീസില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ കേസില്‍ നേരത്തെയും ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്തിരുന്നു. ഫറൂഖ് അബ്ദുള്ള ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ചെയര്മാന് ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് 2022ല്‍ ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് ചോര്‍ത്തുകയും ഈ തുക അസോസിയേഷന് ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചുവെന്നാണ് കേസ്. 2004 നും 2009 നും ഇടയിലാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നതെന്ന് സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക