സാന്‍ഫ്രാന്‍സിസ്കോ: ആമസോണിന്റെ ഗെയിമിംഗ് സ്ട്രീമിംഗ് വിഭാഗമായ ട്വിച്ചില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് 500 പേരെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ എന്റര്‍ടെയിന്‍മെന്റ് വിഭാഗത്തില്‍ ഇനിയും ആളുകളെ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായി ട്വിച്ചിലെ ഉയര്‍ന്ന തസ്തികയിലുള്ളവരെ വരെ കമ്പനി നീക്കം ചെയ്യുകയാണെന്നും പറയുന്നു.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കമ്പനിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചിരുന്നു. ആഗോളതലത്തില്‍ ഏകദേശം 27,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഒരു ബില്യണ്‍ യുഎസ് ഡോളറിന് 2014ലാണ് ട്വിച്ചിനെ ആമസോണ്‍ ഏറ്റെടുക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, ആമസോണ്‍ എംജിഎം സ്റ്റുഡിയോ എന്നീ വിഭാഗങ്ങളിലാകും വരും ദിവസങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക