യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ രാത്രി 8 മണിക്ക് ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചു.
‘സമര ജ്വാല’ എന്ന പേരിലാണ് പ്രതിഷേധം എന്നും ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും അബിൻ വർക്കി പറഞ്ഞു. കോട്ടയം, കണ്ണൂർ ജില്ലകളിൽ ജനുവരി 12ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും രാഹുലിന്റെ മെഡിക്കൽ അട്ടിമറിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
ചികിത്സ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ അബിൻ വർക്കി അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന വക്കീൽ നോട്ടീസ് അയക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക