നായികയായും സഹനടിയായും ഒക്കെ ആരാധക മനസ്സുകളിൽ ഇടംപിടിച്ച താരമാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരം ‘എന്റെ കണ്ണൻ’ എന്ന മ്യൂസിക് ആൽബത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് ‘916’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.
നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ താരം മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഔട്ട് ഫിറ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഡീപ്പ് നെക്കുള്ള ലോങ്ങ് ഗൗണിൽ തിളങ്ങിയ താരം വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് താരത്തെ കൂടുതൽ മനോഹരിയാക്കുന്നു.
ബ്രൈഡൽ ഡിസൈൻ സ്റ്റുഡിയോ ആയ ബ്ലാക്ക് ഗോൾഡ് ആണ് മാളവികയുടെ പുതിയ ഔട്ട് ഫിറ്റ് ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് അഭിറാം ആണ്. ‘ഞാൻ എവിടെയാണെന്നതിന് നന്ദി, എവിടേക്ക് പോകുന്നു എന്നതിൽ വളരെ സന്തോഷം’ അടിക്കുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങൾ തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്ത് വരുന്നത്.
https://www.instagram.com/p/C1wo5ZyPSPP/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക