ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗത്തിന്റെ ടീസര്‍ പുറത്ത്. തീര്‍ത്തും ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ് ടീസറിലെ രംഗങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ടീസറില്‍ നിന്നും മനസിലാകുന്നത്.
രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമാല്‍ഡ ലിസ്, മണികണ്ഠന് ആചാരി തുടങ്ങിയവര്‍ ടീസറില്‍ കാണുന്നുണ്ട്. പ്രശസ്ത സാഹിത്യകാരന് ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ഒരു ദുര്‍മന്ത്രവാദിയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂര്‍ത്തീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക