ആത്തച്ചക്ക, സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്.
അള്‍സര്‍, അസിഡിറ്റി എന്നിവയെ അകറ്റാന്‍ ഏറെ സഹായകമാണ് സീതപ്പഴം. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.
എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൈക്രോ ന്യൂട്രിയന്റായ കാല്‍സ്യവും മഗ്നീഷ്യവും അടങ്ങിയ സീതപ്പഴം ആരോഗ്യകരമായ അസ്ഥി സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കും.
ശക്തമായ എല്ലുകളും പല്ലുകളും നിര്‍മ്മിക്കുന്നതിനു പുറമേ, സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നിവയും പ്രായവുമായി ബന്ധപ്പെട്ട അസ്ഥി ആരോഗ്യ പ്രശ്നങ്ങള്‍ തടയാനും സീതപ്പഴത്തിന് സാധിക്കും.
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ പ്രയോജനകരമാണ്. അകാല വാര്‍ധക്യം, ചര്‍മ്മത്തിന് വരുന്ന കേടുപാടുകള്‍ എന്നിവ തടയാന്‍ സീതപ്പഴം സഹായിക്കും.
ഗര്‍ഭിണികള്‍ സീതപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ ഹീമോഗ്ലോബിന്‍ ഉല്പാദനത്തെയും ഗര്ഭപിണ്ഡത്തിന്റെ വികാസത്തിനും സഹായിക്കുന്നു.
സീതപ്പഴം രക്താതിമര്‍ദ്ദത്തെ അകറ്റി നിര്‍ത്തും. ഇതിന്റെ ഉയര്‍ന്ന പോഷക സാന്ദ്രത അമിതമായി ഭക്ഷണം കഴിക്കാനും കൊഴുപ്പുള്ളതും ഉയര്‍ന്ന കലോറിയുള്ള മധുരപലഹാരങ്ങള്‍ കഴിക്കാനുമുള്ള സാഹചര്യത്തിനുള്ള സാധ്യത കുറയ്ക്കും.
കലോറി കുറഞ്ഞ സീതപ്പഴം വിശപ്പ് നിയന്ത്രിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. കുടല്, സന്ധി രോഗങ്ങള്‍ എന്നിവ തടയാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക