കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ എന്ന ലൈവ് പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്ടർ ഡോ അനി എസ് ദാസ് ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 6.10 ഓടെ ആണ് സംഭവം. കൊല്ലം കടയ്ക്കൽ സ്വദേശിയായ അദ്ദേഹം കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല മിഷൻ സെന്റർ മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക