‘ആർഡിഎക്സ്’ എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് മഹിമ നമ്പ്യാർ. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചത്.
ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ആർഡിഎക്സിലുടെ ഹിറ്റായി മാറിയ ഷെയ്ൻ- മഹിമ താര ജോഡി വീണ്ടും ഒന്നിച്ചെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.
ഷൂട്ടിംഗ് ഇടവേളകൾ മനോഹരമാക്കാൻ താരം ഇത്തവണ എത്തിയത് പാലരുവി വെള്ളച്ചാട്ടം കാണാനാണ്. ഇവിടെ നിന്നും പകർത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പച്ച ടീ ഷർട്ടും ജീൻസും ആണ് താരം ധരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം കൂളിംഗ് ഗ്ലാസ് കൂടി ആയതോടെ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
https://www.instagram.com/p/C1-_Lc2PhWU/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക