സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച്. ‘സമര ജ്വാല’ എന്ന പേരിൽ നടത്തുന്ന മാർച്ചിൽ നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുക്കുന്നത്.
പ്രതിഷേധം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡിന് മുകളിൽ തീ പന്തം സ്ഥാപിച്ചും മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡുകൾ തകർത്തും കല്ലും വടിയും എറിഞ്ഞുമെല്ലാം പോലീസുകാരെ പ്രകോപിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചു.
സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ കേസിലെ നാലാം പ്രതിയാണ്. അതേസമയം തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽസേഷൻ കോടതി രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ ഹർജി ജനുവരി 17ന് പരിഗണിക്കും.
അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണത്തിൽ തടസ്സം വരുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക