2023 ഡിസംബറിൽ 5.69% ആയിരുന്ന വിലക്കയറ്റം ഇപ്പോൾ നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. പഴം, പച്ചക്കറി തുടങ്ങിയവയുടെ വിലയിലുണ്ടായ വർദ്ധനവാണ് തോത് ഉയരുന്നതിന് കാരണമായത്. 2023 നവംബറിൽ 2.4 ശതമാനത്തിലേക്ക് വ്യാവസായിക വളർച്ചതോത് കൂപ്പുകുത്തി.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി 2023 ഓഗസ്റ്റിൽ 6.83% ആയിരുന്ന പണപ്പെരുപ്പം 202 ഡിസംബറിൽ 5.72% ആയും 2023 നവംബറിൽ 5.5 ശതമാനത്തിലും എത്തി. വ്യാവസായിക ഉൽപ്പാദന സൂചിക അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വളർച്ച നിരക്ക് 2023 ഒക്ടോബറിൽ 11.6 ശതമാനം ആയിരുന്നു.
2023 ഡിസംബറിൽ ഭക്ഷ്യവസ്തുക്കളുടെ വില കയറ്റം 8.7 ശതമാനത്തിൽ നിന്ന് 9.53% ആയി ഉയർന്നു എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്ത കണക്കുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക