ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ ഗാനം പുറത്തിറങ്ങി. രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
സഹോ മത്, ദാരോ മത് (സഹിക്കേണ്ട, ഭയപ്പെടേണ്ട) എന്ന ടാഗ്ലൈനോടെയാണ് ‘ന്യായ് ഗാനം’ പുറത്തിറക്കിയിരിക്കുന്നത്. ‘നമുക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വീടുകളിലും എത്തും. തെരുവുകൾ മുതൽ പാർലമെന്റ് വരെ എത്തും. ഇനിയും സഹിക്കേണ്ട. ഭയപ്പെടേണ്ട!’ ഗാനം പങ്കുവച്ച് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
हम पहुंचेंगे हर घर तक,
न्याय का हक़, मिलने तक!गली, मोहल्ला, संसद तक
न्याय का हक़, मिलने तक!सहो मत…डरो मत!#SahoMatDaroMat#NYAYanthem pic.twitter.com/yoA4FSeeOg
— Rahul Gandhi (@RahulGandhi) January 12, 2024
സിഎഎ വിരുദ്ധ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, രാഹുൽ ഗാന്ധിയുടെ കന്യാകുമാരി- കാശ്മീർ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ, കർഷകരും തൊഴിലാളികളുമായുള്ള ആശയവിനിമയം എന്നിവ ഉൾക്കൊള്ളുന്ന ഗാനം പാർട്ടിയുടെ എല്ലാ സോഷ്യൽമീഡിയ ഹാൻഡിലുകളിലും പങ്കുവച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പൗരസമൂഹത്തോട് രാഹുൽ ഗാന്ധി സംവദിക്കുകയും ചെയ്തു. യാത്രയിൽ ഉന്നയിക്കേണ്ട വിഷയങ്ങളാണ് രാഹുൽ ഗാന്ധി പൗരസമൂഹത്തോട് ചോദിച്ചത്. ദളിത് ,ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ യാത്രയിൽ ഉന്നയിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക