ടൊവിനൊ തോമസ് പോലീസ് വേഷത്തിലെത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്നാണ് ടീസര്‍ നല്കുന്ന സൂചന. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും.
അതിദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഒട്ടേറെ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ടീസറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. സന്തോഷ് നാരായണന് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക