തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി.
തിരുവനന്തപുരം ജില്ലയിലാണ് മകരശീവേലി പ്രമാണിച്ച് സ്കൂളുകൾക്ക് അവധി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മകരവിളക്കുമായി ബന്ധപ്പെട്ടും പാലക്കാട്, വയനാട് ജില്ലകൾക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടുമാണ് അവധി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക