ടൊവിനോ തോമസിനെ നായകനാകുന്ന ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറത്തിറങ്ങി.
പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേഷകരുടെ കഥ സംസാരിക്കുന്ന സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അത് ഊട്ടിയുറപ്പിക്കുന്ന വിധത്തിലാണ് ടീസർ എത്തിയിരിക്കുന്നത്.
തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ജിനു വി എബ്രാഹാം തിരക്കഥയും സംഭാഷണവും നിർവഹിച്ച ചിത്രം തിയേറ്റർ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്. മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്.
അഡ്വ. ഇല്ലിക്കൽ തോമസിന്റെ ആദ്യ ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക