യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തു.
രണ്ട് എംഎൽഎമാരടക്കം 15 പേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരടക്കം 15 പേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയും ആണ് കേസ്.
എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സിജോ ജോസഫിനെ ഒന്നാം പ്രതിയാക്കി എറണാകുളം സെൻട്രൽ പോലീസ് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ അൻവർ സാദത്ത് എംഎൽഎ രണ്ടാംപ്രതിയും റോജി എം ജോൺ എംഎൽഎ മൂന്നാം പ്രതിയുമാണ്.
ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്ത മാർച്ചിനെതിരെ എടുത്ത കേസിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്ഏഴാം പ്രതിയാണ്. കമ്മീഷണർ ഓഫീസിലേക്ക് ഡിസിസി ഓഫീസിൽ നിന്നും നടത്തിയ മാർച്ച് കൊച്ചിൻ കോർപ്പറേഷനു മുന്നിൽ പോലീസ് തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക