കോട്ടയം പാമ്പാടിയിൽ കണ്ണില്ലാത്ത ക്രൂരത. പാമ്പാടി പങ്ങടയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചാണ് ക്രൂരത. അയൽവാസിയോടുള്ള വൈരാഗ്യത്തെ തുടർന്ന് കൂരോപ്പട തട്ടാംപറമ്പിൽ ബിനോയ് ആണ് അയൽവാസിയായ സുരേഷിന്റെ പശുവിനെ ആക്രമിച്ചത്.
ബിനോയുടെ പശുവിന്റെ പാൽ കുറഞ്ഞുവരുന്നത് വീട്ടമ്മയായ മധ്യവയസ്ക കറന്നെടുക്കുന്നതിനാലാണ് എന്ന തെറ്റിദ്ധാരണയിലാണ് അവരുടെ പശുവിന്റെ ദേഹത്ത് പ്രതി ആസിഡ് ഒഴിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ നടന്ന സംഭവത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക