ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകള്‍ അവരുടെ സ്വഭാവത്തെയും ഭാവിയേയും സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കുമെന്നാണ് പറയുന്നത്. ലക്ഷണ ശാസ്ത്രത്തില്‍ കണ്ണ്, ചെവി, മൂക്ക്, ചുണ്ട്, കവിള്, പല്ല് എന്നിങ്ങനെ നഖങ്ങളും പാദങ്ങളും വരെ നിരീക്ഷിച്ച് എങ്ങനെ ഒരാളുടെ വ്യക്തിത്വത്തെ പ്രവചിക്കാമെന്ന് വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
അവയവങ്ങളുടെ വലിപ്പവും ആകൃതിയും സവിശേഷതകളും ഒരു വ്യക്തിയുടെ ഭാഗ്യം, വ്യക്തിത്വം, സ്വഭാവം എന്നിവയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. ലക്ഷണ ശാസ്ത്രത്തില്‍ മൂക്ക് സംബന്ധിച്ച കാര്യങ്ങളെ എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന് നോക്കാം.
മൂക്കുകളുടെ ആകൃതി, വലുപ്പം എന്നിവ നോക്കി സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വഭാവത്തെ വര്‍ണിക്കാന്‍ സാധിക്കും. മുഖത്തിന് ഭംഗി ഒരുക്കുന്നതില്‍ മൂക്കിന് വളരെ പ്രധാന്യമുണ്ട്. ഓരോ വ്യക്തിളുടെയും മൂക്ക് വ്യത്യസ്തമായ തരത്തിലാണ്.
വളഞ്ഞ മൂക്ക് ദൃഢനിശ്ചയം, നേതൃത്വഗുണം, ഉയര്‍ന്ന ആത്മാഭിമാനം എന്നീ വ്യക്തിത്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
മൂക്കിന്റെ അറ്റം നിലത്തേക്ക് ആണെങ്കില്‍ ആ വ്യക്തി ധൈര്യവും അഭിമാനവും പ്രകടിപ്പിക്കുന്നവരാകും. ഇത്തരക്കാര്‍ സാധാരണയായി നര്മ്മബോധമുള്ളവരായിരിക്കില്ല. ഇവര്‍ വളരെ വേഗത്തില്‍ ജോലികള്‍ ചെയ്യുന്നവരാണ്.
നേരായതും നന്നായി ഒതുക്കമുള്ളതുമായ മൂക്ക് ഉള്ള ആളുകള്‍ക്ക് ക്ഷമ, അനുകമ്പ, ലാളിത്യം, വ്യക്തിപരമായ ആകര്‍ഷണം തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ നിഷ്പക്ഷരും ലക്ഷ്യബോധമില്ലാത്തവരുമായിരിക്കും.
പരന്ന മൂക്ക് ഉള്ള ആളുകള്‍ കൂടുതലും പ്രബലരും അധികാരപ്രകടനം നടത്തുന്നവരുമാണ്. അവരില്‍ നിന്ന് ലാളിത്യം പ്രതീക്ഷിക്കാനാവില്ല.
നീണ്ട മൂക്ക് ഉള്ളവര്‍ നേതൃഗുണമുള്ളവരാണ്. ഇവര്‍ക്ക് ബിസിനസ്സിനോടും ഡ്രൈവിങ്ങിനോടും പ്രത്യേക ഇഷ്ടമാണ്. ഈ വ്യക്തികള്‍ ജീവിത വിജയത്തിലേക്കുള്ള സ്വന്തം വഴി കണ്ടെത്തുന്നു.
തടിച്ച മൂക്ക് ഉള്ളവര്‍ വേഗത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ളവരാണ്. ഇത്തരം മൂക്കുള്ള ആളുകള്‍ ഒരിക്കലും അവരുടെ സമയം പാഴാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക