ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നുമാണ് തേൻ. ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും.തൊണ്ടവേദന ശമിപ്പിക്കുന്നത് മുതൽ പ്രകൃതിദത്തമായ ഊർജം പ്രദാനം ചെയ്യുന്നത് വരെ, തേനിന്റെ ബഹുമുഖ ഗുണങ്ങൾ നിരവധിയാണ്.
ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ തേൻ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.
ശരീരത്തിന് ഊര്‍ജ്ജം നല്കാന് ഏറെ നല്ലതാണ് തേന്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂകോസ് രക്തത്തില്‍ പ്രവേശിച്ച് വേഗത്തില്‍ മനുഷ്യ ശരീരത്തിന് ഊര്‍ജ്ജം നല്കുന്നു.
പോളിഫോണിക് ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് തേന്‍. ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു.
രക്തക്കുഴലുകളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകള്‍ ചുരുങ്ങി പോകാതിരിക്കാനും ഇത് ഏറെ നല്ലതാണ്. തേനിലെ സ്വാഭാവിക മധുരം ശരീരത്തിലെ ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക