കാളിദാസ് ജയറാം നായകനായെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം രജനി ഒടിടിയില്‍. കഴിഞ്ഞ ദിവസം മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തു തുടങ്ങി. നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍, അശ്വിന് കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
രജനി പേരിലെ കൗതുകം സസ്പെന്‍സായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ചിത്രമാണ് രജനി. വിനില്‍ സ്കറിയ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയുടെ തിരക്കഥയും വിനില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആര്.ആര്. വിഷ്ണുവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക