കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെയുള്ള കാലയളവില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക