ആളുകൾ പല തരത്തിൽ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു, എന്നാൽ ശൈത്യകാലത്ത് രാവിലെയുള്ള കാപ്പിയിലും നെയ്യ് ഉൾപ്പെടുത്താം. നെയ്യ് ചേർത്ത കാപ്പി കുടിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. അത്തരത്തിൽ നെയ്യ് ചേർത്ത കാപ്പി ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നോക്കാം.
കാപ്പിയിൽ നെയ്യ് കലർത്തി കുടിക്കുന്നത് പല ഗുണങ്ങളും നൽകും. നെയ്യിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
സാധാരണ കട്ടൻ കാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ നെയ്യ് ചേർത്ത കാപ്പി കൂടുതൽ ഊർജ്ജം നൽകുന്നു. സാധാരണ കാപ്പി കുടിക്കുമ്പോൾ പെട്ടെന്ന് ഊർജ്ജം വർദ്ധിക്കുകയും അതേസമയം തന്നെ പെട്ടെന്ന് കുറയുകയും ചെയ്യുന്നു. എന്നാൽ നെയ്യ് ചേർക്കുന്നത് ഈ പ്രക്രിയയെ മന്ദഗതിയിലാക്കും.
നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതുവഴി ഏറെ നേരം ഊർജ്ജം നൽകുന്നതിന് കാരണമാകും.
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് നെയ്യ്. ഓമേഗ-3,6,9 തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് നെയ്യ്. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും നെയ്യ് അനിവാര്യമാണ്.
കാലത്തെ കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്ന പലരും അസിഡിറ്റി അനുഭവിക്കുന്നവരാകും. എന്നാൽ കാപ്പിയിൽ നെയ്യ് കൂടി ചേർത്താൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ദഹനം മെച്ചപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
വിശപ്പ് കുറയ്ക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതും അമിതമായി കലോറി കഴിക്കുന്നതിനും സഹായിക്കുന്നു.
കാപ്പിയും നെയ്യും ആന്റിഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്സിഡന്റുകൾ നെയ്യിലെ ആന്റിഓക്സിഡന്റുകളുമായി സംയോജിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ മികച്ച സംരക്ഷണം നൽകുന്നുവെന്ന് ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക