തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ പത്ത് മണിയ്ക്ക് ഓണ്‍ലൈനായാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച.
സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ദില്ലി സമരത്തിന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കും. ഇടതുമുന്നണി ചര്‍ച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം നേതൃയോഗത്തിലെ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക