പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ നാളെ ആരംഭിക്കും. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
മകരജ്യോതി ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊല്ലത്ത് നിന്ന് പുലർച്ചെ 3:00 മണിക്ക് ട്രെയിൻ പുറപ്പെടുന്നതാണ്. രാത്രി 9:00 മണിയോടെ ചെന്നൈ എഗ്മോറിൽ എത്തിച്ചേരുന്ന തരത്തിലാണ് ക്രമീകരണം. മടക്കയാത്ര അന്നേദിവസം 11:45-ന് ആരംഭിക്കും. അത് ബുധനാഴ്ച വൈകിട്ട് 5:00 മണിയോടെയാണ് കൊല്ലത്ത് എത്തിച്ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക