കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്കൂളിൽ 10 ഒഴിവ്. ബയോഡേറ്റ [email protected] എന്ന ഇ-മെയിലിൽ അയക്കാം. ജനുവരി 20നകം ബയോഡേറ്റ അയയ്ക്കണം.
കിൻഡർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്. ഇംഗ്ലീഷ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ ബിരുദം/ പിജി + ബിഎഡ്.
ഐസിടി: കംപ്യൂട്ടർ സയൻസിൽ പിജി +എച്ച്ടിഎംഎൽ സിഎസ്എസ്, പൈത്തണ്‍, എംഎസ് ഓഫീസ്, ജി സ്വീറ്റ് പ്രാവീണ്യം. ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ (സ്ത്രീ): ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദം. വൈസ് പ്രിൻസിപ്പൽ (സ്ത്രീ): പിജി+ബി എഡ്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (സ്ത്രീ) ബിരുദം+ എംഎസ് ഓഫീസ്, ജി സ്വീറ്റ് എന്നിവയിൽ പ്രാവീണ്യം. സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളിൽ 3 വർഷ പരിചയം വേണം.
ശമ്പളം: ടീച്ചർ (400-450 ഒമാൻ റിയാൽ); വൈസ് പ്രിൻസിപ്പൽ (600-700 ഒമാൻ റിയാൽ) എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക