ലോകത്തെ ആദ്യ ഹൈഡ്രജൻ അധിഷ്ഠിത വെർട്ടിക്കൽ ടേക്ക് ഓഫ് വിമാനം പുറത്തിറക്കി സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള സിറിയസ് ഏവിയേഷൻ ലിമിറ്റഡ്. സിറിയസ് ജെറ്റ് എന്നു പേരുള്ള വിമാനം ഡിസൈന്‍ വര്‍ക്സ്, സ്റ്റോബര്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് രൂപകല്പന ചെയ്ത് നിര്‍മിച്ചിരിക്കുന്നത്.
എയര്പ്ലേനുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും പറക്കല്‍ രീതികള്‍ സന്നിവേശിപ്പിച്ച്രണ് രൂപകല്പന. ഈ വിമാനം മുപ്പതിനായിരം അടി വരെ ഉയരത്തില്‍ പറക്കും. മണിക്കൂറില്‍ 323 മൈല്‍ വേഗത്തില്‍ പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. ഈ വിമാനം തീരെച്ചെറിയ തോതിലുള്ള ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുക.
ഈ പുതിയ സീറോ എമിഷൻ ജെറ്റ് 2025-ൽ ആദ്യ പരീക്ഷണ പറക്കൽ നടത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. സിറിയസ് ജെറ്റ് രണ്ട് വേരിയന്റുകളിൽ വരുന്നതായി വിമാന നിർമ്മാതാവ് പറയുന്നു.
സിറിയസ് ബിസിനസ് ജെറ്റ്, സിറിയസ് മില്ലേനിയം ജെറ്റ്. 3 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് സിറിയസ് ബിസിനസ് ജെറ്റ്. വാണിജ്യാവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സിറിയസ് മില്ലേനിയം ജെറ്റ്. ഇതിൽ അഞ്ച് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.
പ്രായോഗികമായി നടപ്പാക്കാനായാല്‍ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജന്‍. വ്യവസായങ്ങളില്‍ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജന്‍ ഇന്ധനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക