കൊഹിമ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇന്നത്തെ പര്യടനം നാഗാലാൻഡിൽ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂർത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം നാഗാലാൻഡിൽ പര്യടനം നടത്തും.
രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയിൽ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റർ സഞ്ചാരിച്ച് അഞ്ചു ജില്ലകളിലൂടെ കടന്നുപോകും.
9:30ന് കൊഹിമയികേ ഫുൽബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്ക്ക് രണ്ടിന് കൊഹിമയിൽ രാഹുൽ മാധ്യമങ്ങളെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക