കൊച്ചി: കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും.
തുടർന്ന് മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്.
നാളെ രാവിലെ ആറരയോടെ അദ്ദേഹം ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.
ഗുരുവായൂരിൽ നിന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദർശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും.
കൊച്ചിയിൽ മടങ്ങിയെത്തി കൊച്ചി കപ്പൽശാലയിലെ ഡ്രൈഡോക്ക് ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ബി.ജെ.പി. പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്ത ശേഷം ഹെലികോപ്ടൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി ഡൽഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക