ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഭക്ഷണ രീതികൾ ഇന്നുണ്ട്. പലരും പല രീതികളാണ് ഇന്ന് ഇതിനായി ഉപയോഗിക്കുന്നത്. ആരോഗ്യരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. കുറച്ച് കാലമായി പോഷകാഹാര പ്രേമികള്‍ക്കിടയില്‍ പ്രചരിക്കുന്ന ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് ജല ഉപവാസം.
ഉപവാസം എന്നത് ഇന്ത്യയിൽ കാലങ്ങളായി വ്യാപകമാണ്. ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഇതിൽ ഉൾപ്പെടുന്നത്. മതപരമായ കാരണങ്ങളാലോ അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾക്കായോ ആളുകൾ ഈ ഉപവാസം എടുക്കുന്നു.
മനുഷ്യശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കുടിവെള്ളം ആവശ്യമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ പുറന്തള്ളാനും ജലത്തിന് പ്രത്യേകമായ കഴിവുണ്ട്. ഒരാള്‍ പരിമിതമായ സമയത്തേക്ക് വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നില്ലെന്നതാണ് ജലഉപവാസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ജല ഉപവാസം, പ്രത്യേകിച്ച്, ശരീരത്തിലെ രക്തസമ്മര്‍ദ്ദവും ഭാരവും കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍, ഈ ഉപവാസം ആരോഗ്യപരമായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഗുണത്തില്‍ നിന്ന് ദോഷത്തിലേക്ക് മാറാം.
വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക, കൊഴുപ്പ് വിഘടിപ്പിക്കാൻ ശരീരത്തെ സഹായിക്കുക എന്നിങ്ങനെയുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ വാട്ടർ ഫാസ്റ്റിങ്ങിന് ഉണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, തെളിവുകൾ പരിമിതമാണ്. അത് നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തിയേക്കാം.
എന്താണ് വാട്ടര്‍ ഫാസ്റ്റിംഗ്?
ജല ഉപവാസം അല്ലെങ്കില്‍ വാട്ടര്‍ ഫാസ്റ്റിംഗ് എന്നത് വെള്ളം മാത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്തുന്ന രീതിയാണ്. ഭക്ഷണമില്ലാതെ കുറച്ച് ദിവസത്തേക്കോ നിശ്ചിത സമയത്തേക്കോ വെള്ളം മാത്രം കുടിക്കുക എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തിലുള്ള ഉപവാസം ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റവും പ്രോത്സാഹിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വാട്ടർ ഫാസ്റ്റിങ്ങ് വേഗത്തിൽ പൂർത്തിയാക്കിയ ശേഷം, ഉടനെ ഒരുപാട് ഭക്ഷണം കഴിക്കരുത്. പകരം സ്മൂത്തിയോ ചെറിയ ഭക്ഷണമോ പരീക്ഷിക്കുക. ശരീരത്തിലെ ദ്രാവകത്തിലും ഇലക്ട്രോലൈറ്റ് അളവിലും ദ്രുതഗതിയിലുള്ള മാറ്റങ്ങളുണ്ടാകുന്ന അപകടകരമായ അവസ്ഥയായ, റിഫീഡിംഗ് സിൻഡ്രോമിന്റെ അപകടസാധ്യതയുള്ളതിനാൽ പോസ്റ്റ്-ഫാസ്റ്റ് ഘട്ടം വളരെ പ്രധാനമാണ്.
വാട്ടർ ഫാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചില അപകടസാധ്യതകൾ:
വാട്ടർ ഫാസ്റ്റിങ്ങിൽ കലോറി അടങ്ങിയിട്ടില്ലാത്തതിനാൽ, കാർബോഹൈഡ്രേറ്റിൽ നിന്നും മറ്റു ലഭിക്കുന്നവ കിട്ടാത്തതിനാൽ പെട്ടെന്ന് ശരീരഭാരം കുറയാം.
ജല ഉപവാസം നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, കാരണം നമ്മുടെ ശരീരത്തിലെത്തുന്ന വെള്ളത്തിന്റെ ഒരു പ്രധാന ഭാഗം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് വരുന്നത്.
ഇത് ഓക്കാനം, തലവേദന, മലബന്ധം, തലകറക്കം, കുറഞ്ഞ രക്തസമ്മർദ്ദം, കുറഞ്ഞ ഉൽപാദനക്ഷമത എന്നിവയ്ക്ക് കാരണമാകും.
ഇത് യൂറിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിച്ചേക്കാം. സന്ധിവാതം ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക