കൊച്ചി: കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. റോഡ് ഷോ ഉടൻ ആരംഭിക്കും.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഏഴരയോടെ മോദിയുടെ കൊച്ചിയിലെ റോഡ് ഷോ ആരംഭിക്കും.
ദക്ഷിണ നാവിക ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് നഗരത്തിൽ തടിച്ചുകൂടിയത്.
നാവികസേന വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങും. അവിടെ നിന്ന് മോദി റോഡ് ഷോ ആയി ഗസ്റ്റ് ഹൗസിലെത്തും.
മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററാണ് റോഡ് ഷോ. കെപിസിസി ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ താമസം സജ്ജീകരിച്ചിരിക്കുന്നത്.
നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക