പൃഥ്വിരാജും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വരുന്ന മീനത്തിലാണ് കല്യാണം എന്ന് സൂചിപ്പിക്കുന്ന തരത്തിലെ ഒരു വിവാഹ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
വധുവായി അനശ്വര രാജനും വരനായി ബേസിൽ ജോസഫും അണിഞ്ഞൊരുങ്ങി നിൽക്കുന്നതാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങിയവരും ഗുരുവായൂർ അമ്പലനടയിൽ വേഷമിടുന്നുണ്ട്.
വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ദീപു പ്രദീപാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീരജ് രവിയാണ്
നിർവഹിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക