ഉജ്ജൈൻ: പട്ടം പറത്തുന്നതിനിടെ ഷോക്കേറ്റ് 12കാരൻ മരണപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജൈനിൽ ആണ് സംഭവം.
ബേഗംബാഗ് ഏരിയയിൽ വീടിന്റെ ടെറസിൽ നിന്ന് പട്ടം പറത്തുകയായിരുന്നു കുട്ടി. ഈ സമയം ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് മഹാകാൽ പൊലീസ് പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പട്ടം പറത്തുന്നതിടെ ചരട് കഴുത്തില്‍ കുടുങ്ങി രാജസ്ഥാനിലെ കോട്ട സ്വദേശിയായ 12കാരനും കഴിഞ്ഞദിവസം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക