തൃശൂർ: ഗുരുവായൂരിൽ ഇന്ന് 65 വിവാഹങ്ങൾ നടക്കും. ഇപ്പോൾ 30 ഓളം വിവാഹങ്ങൾ നടന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേത്ര ദർശനം കണക്കിലെടുത്താണ് അതി രാവിലെ വിവാഹങ്ങൾ നടന്നത്. നവ ദമ്പതികളെ പ്രധാനമന്ത്രി നേരിട്ടെത്തി അനുഗ്രഹിക്കും.
കൂടാതെ ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാനമന്ത്രിക്കൊപ്പം ഫോട്ടെയെടുക്കാനും അവസരമുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിലെേത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഗുരുവായൂരപ്പന്റെ ചാരുതയാർന്ന ദാരുശിൽപവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമർചിത്രവും പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
ചെയർമാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്നാണ് കലാസൃഷ്ടികൾ പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകുന്നത്.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനത്തിരക്കാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക