സൂര്യയെ നായകനാക്കി സുരത്ത ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘കങ്കുവ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. പീരിയോഡിക് ത്രീഡി ചിത്രമായാണ് ‘കങ്കുവ’ എത്തുന്നത്.ആരാധകരെ ത്രസിപ്പിക്കുന്ന ലുക്കിലാണ് പുത്തന്‍ പോസ്റ്ററില്‍ സൂര്യ എത്തിയിരിക്കുന്നത്.
പോസ്റ്റര്‍ പുറത്തുവിട്ട് ചുരുങ്ങിയ സമയം കൊണ്ട് വൈറലാവുകയും ചെയ്തു. 38 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായികയായി എത്തുന്നത്. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന.
സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.
அனைவருக்கும் இனிய பொங்கல் மற்றும் தமிழர் திருநாள் வாழ்த்துகள்!
Happy Pongal!
मकर संक्रांति शुभकामनाएँ!
ಎಲ್ಲರಿಗೂ ಸಂಕ್ರಾಂತಿ!ಹಬ್ಬದ ಶುಭಾಶಯಗಳು!
అందరికి సంక్రాంతి!శుభాకాంక్షలు! #Kanguva #Kanguva2ndLook pic.twitter.com/Xe1yQ89nf4— Suriya Sivakumar (@Suriya_offl) January 16, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക