തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രദർശനം നടത്തിയ ശേഷം ഇവിടുത്തെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു. ക്ഷേത്രക്കുളക്കടവിലെത്തിയ മോദി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്കി. ഇവിടെ ഭഗവാന് മത്സ്യങ്ങളുടെ രൂപത്തിലെത്തുമെന്നും അവയ്ക്ക് ഭക്ഷണം നൽകുന്നതിലൂടെ സര്‍വ്വ ദുരിതങ്ങളും മാറി ഐശ്വര്യം ലഭിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും പ്രധാനമന്ത്രി പങ്കെടുത്തു. നടന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാല്‍ പൂജകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക