ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ. ചൊവ്വാഴ്ച നെതര്‍ലന്‍ഡ്സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിലാണ് ലോക ചാമ്പ്യനുമേലെ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം കണ്ടത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന് ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ പ്രജ്ഞാനന്ദ ഒന്നാം സ്ഥാനത്തെത്തി.
2024ൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റാണിത്. പ്രജ്ഞാനന്ദയുടെ ചെസ് മാന്ത്രികതയ്ക്കു മുന്നില്‍ ലിറൻഅടിപതറുകയായിരുന്നു. ഒടുവിൽ പ്രജ്ഞനന്ദയ്ക്കു മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു. കഴിഞ്ഞ വര്‍ഷവും ഇരുവരും ഒന്നിച്ചുവന്നപ്പോള്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയായിരുന്നു വിജയിച്ചത്. ഇതോടെ വിശ്വനാഥന് ആനന്ദിനുശേഷം നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക