മിഠായിയാണെന്ന് കരുതി കഞ്ചാവ് കഴിച്ച ആറുവയസ്സുകാരൻ അബോധാവസ്ഥയിൽ. യുഎസ്സിലാണ് സ്കിറ്റിൽസെന്ന് കരുതി കുട്ടി ഉയർന്ന അളവിൽ കഞ്ചാവ് കഴിച്ചത്. കുട്ടിക്ക് ഇത് സ്നേഹത്തോടെ വാങ്ങി നൽകിയതാവട്ടെ കുട്ടിയുടെ സ്വന്തം അമ്മയും. അമ്മ അബദ്ധത്തിൽ വാങ്ങി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
കാതറിൻ ബട്ടറൈറ്റ് എന്ന യുവതി കുടുംബവുമായി നോർത്ത് കരോലിനയിലെ ഒരു റെസ്റ്റോറന്റിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയതാണ്. അതിനിടയിലാണ് കടയിൽ മിഠായി പാക്കറ്റുകൾ ഇരിക്കുന്നത് അവരുടെ ആറ് വയസ്സുകാരനായ മകന്റെ കണ്ണിപ്പെടുന്നത്. മിഠായി വേണമെന്ന് വാശി പിടിച്ച കുട്ടിക്ക് അമ്മ വാങ്ങി നൽകുകയായിരുന്നു. ‘സ്കിറ്റിൽസി’ന്റെ ഏതോ സ്പെഷ്യൽ പാക്കറ്റാണ് എന്ന് കരുതിയാണ് അവർ അത് വാങ്ങി നൽകിയത്.
മിഠായിയിൽ മൂന്നിലൊരു ഭാഗം കഴിച്ച ശേഷം കുട്ടിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് കാതറിൻ ആദ്യം കരുതിയിരുന്നത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഗതി കഞ്ചാവ് ആണെന്ന് മനസിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക