മധുരപ്രിയർക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് ചോക്ലേറ്റ്. എന്നാൽ വിപണിയിൽ അധികവും മായം ചേർത്ത ചോക്ലേറ്റുളാണുള്ളത് ലഭിക്കാറുള്ളത്. പാലും, പഞ്ചസാരയും മറ്റു രാസവസ്തുക്കളും അടങ്ങിയ ചോക്ലേറ്റുകൾ കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങളെ വിളിച്ചുവരുത്തുന്നു. ഇത്തരം ചോക്ലേറ്റുകളെ ഒഴിവാക്കി മധുരപ്രേമികൾക്ക് തിരഞ്ഞെടുക്കാവുന്ന ചോക്ലേറ്റുകളാണ് ഡാർക്ക് ചോക്ലേറ്റുകൾ. മിൽക്ക് ചോക്ലേറ്റുകളെക്കാൾ കുറഞ്ഞ അളവിലാണ് ഇതിൽ പഞ്ചസാര ചേർക്കുന്നത്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം..
ഡാർക്ക് ചോക്ലേറ്റുകളിൽ ധാരാളം ആന്റി- ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് മിതമായ അളവിൽ നല്ല ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ്. ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാനും ഡാർക്ക് ചോക്ലേറ്റുകൾ കുറഞ്ഞ അളവിൽ കഴിക്കുന്നത് സഹായിക്കും.
ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് കഠിനമായ വയറുവേദന. ഈ സമയങ്ങളിൽ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുകയാണെങ്കിൽ വേദന കുറയുന്നു. മാത്രമല്ല മൂഡ് സ്വിംഗ്സ് വരുമ്പോഴുണ്ടാകുന്ന ദേഷ്യം, സമ്മർദ്ദം, വിഷമം എന്നിവ കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ളാവനോയിഡ് എന്ന ഘടകം ഓർമ്മ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മിൽക്ക് ചോക്ലേറ്റുകൾ ഒരുപാട് കഴിക്കുമ്പോൾ അമിത വണ്ണം ഉണ്ടാകാൻ കാരണമാകും. എന്നാൽ ഡാർക്ക് ചോക്ലേറ്റുകൽ അമിത ഭാരത്തെ നിയന്ത്രിച്ച് നിർത്താനും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ പ്രദാനം ചെയ്ത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക