ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ നാളെ റിലീസ് ചെയ്യുന്നു. ഷൈനിന്റെ നൂറാം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘വിവേകാനന്ദൻ വൈറലാ’ണിന്റെ രചനയും കമൽ തന്നെയാണ് ചെയ്തിരിക്കുന്നത്.
നർമ്മം ചാലിച്ച ചിത്രം ഏറെ നായികാപ്രാധാന്യം കൂടിയുള്ളതാണെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഉറപ്പ് തരുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു . സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ഷൈൻ ടോമിന്റെ നായികമാർ. മാജിക് ഫ്രെയിംസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക