വീട്ടിൽ തന്നെ സ്വാദിഷ്ടമായ സ്ട്രോബെറി വൈൻ ഉണ്ടാക്കാം. വെറും മുപ്പത് ദിവസം കാത്തിരുന്നാൽ രുചികരമായ വൈൻ നിങ്ങൾക്ക് ലഭിക്കും.
1. ഫ്രെഷ് സ്ട്രോബെറി – ഒരു കിലോ
2. പഞ്ചസാര – മുക്കാല്‍ കിലോ
3. തിളപ്പിച്ചാറിയ വെള്ളം – മൂന്നു കുപ്പി
4. യീസ്റ്റ് – ഒരു ടീസ്സ്പൂൺ
തയ്യാറാക്കുന്ന വിധം
∙ സ്ട്രോബെറി നന്നായി കഴുകി വെള്ളം തോർത്തി ഉണക്കിയെടുക്കുക. രണ്ടു ദിവസം ചെറിയ വെയിലത്ത് ഉണക്കുന്നതാണ് ഏറ്റവും ഉത്തമം.
∙ വൃത്തിയുള്ള ഭരണിയിൽ സ്ട്രോബെറിയും പഞ്ചസാരയും ലെയറുകളായി നിരത്തുക.
∙ മുകളിൽ വെള്ളം ഒഴിച്ച്, യീസ്റ്റും ചേർത്തു ഭരണി തുണി കൊണ്ടു മൂടി വയ്ക്കുക.
∙ രണ്ടു ദിവസം കൂടുമ്പോൾ തടിത്തവി കൊണ്ട് ഇളക്കി യോജിപ്പിച്ചുകൊണ്ടിരിക്കുക.
∙ 30 ദിവസത്തിനു ശേഷം അരിച്ചെടുത്ത് സ്ട്രോബറി വൈൻ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക