ലക്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് ഈ മാസം 22ന് അവധി പ്രഖ്യാപിച്ചു. ഉച്ചക്ക് 2.30 വരെയാണ് അവധി.
കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.
ജനുവരി 22ന് 12.30നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 16 മുതല്‍ തന്നെ പ്രാണപ്രതിഷ്ഠാ കര്‍മ്മവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
അതേസമയം, പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക