തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പ്രതി. 13 പേരെയാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രാഹുൽ കൂടാതെ കോൺഗ്രസ് നേതാക്കളും കേസിൽ പ്രതികളാണ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചെന്നും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ജയിൽ മോചിതനായത്. 8ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻസ്വീകരണമാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക