നമ്മള് അധികം വിലകല്‍പ്പിക്കാതെ മാറ്റിക്കളഞ്ഞ ഏറ്റവും ഗുണമുള്ള പച്ചക്കറിയും പഴവുമൊക്കെയാണ് പപ്പായ. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നത് കൊണ്ടുതന്നെയാണ് പപ്പായയെ ആരും വേണ്ടപോലെ ശ്രദ്ധിക്കാത്ത. ആരും നട്ടുവളര്‍ത്താത്ത പപ്പായ തനിയെ വളര്‍ന്ന് കായ്ച്ച് സ്വാദിഷ്ടമായ കായ്കളാണ് തരുന്നത്. സ്വഭാവികമായും അതിന് ജൈവവളമുള്‍പ്പെടെയുള്ള പരിചരണംകൂടി ലഭിച്ചാല്‍ കായ്കൾക്ക് കൂടുതൽ ഗുണമേറും. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്സിഡന്റുകള്‍,നാരുകള്‍ എന്നിവ പപ്പായയിലെ വലിയ ശേഖരങ്ങളാണ്. വിറ്റാമിന്‍ എയും ബിയുമാണ് ഏറ്റവും സുലഭമായി കാണപ്പെടുന്നു.
പപ്പായയില്‍ ഊര്‍ജവും ജലവും ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം മിനുക്കാനും ഭംഗി വര്‍ധിപ്പിക്കാനും പപ്പായ കെങ്കേമൻ തന്നെ. പപ്പായയിൽ ഉള്ള ആന്റി ഓക്സിഡന്റുകള്‍ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും മികച്ചതാണ്. ദഹനം വര്‍ധിപ്പിക്കുന്നതില്‍ പപ്പായയുടെ അഗ്രഗണ്യമായ സ്ഥാനം പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല. പ്രായമായവര്‍ക്ക് പപ്പായ വളരെ ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഇത്രയും മേന്മയുള്ള ഫലവും വേറൊന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക