കഴിഞ്ഞ ദിവസം വിപണികൾ ഇളക്കി മറിച്ച് സാംസങിന്റെ പുത്തൻ സ്മാർട്ട്ഫോണായ ഗാലക്സി S24 സീരീസുകൾ പുറത്തിറങ്ങിയത്. ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരിസുകളാണ് റിലീസായത്. സാംസങിന്റെ ആദ്യ എഐ ഫീച്ചേഴ്സ് അടങ്ങിയ ഫോണുകളാണിതെന്നതും ഈ സീരീസുകളുടെ പ്രത്യേകതകളാണ്.
സാംസങ് S24 ഫീച്ചേഴ്സ്
6.2 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് സ്ക്രീൻ ഉൾപ്പെടുന്ന S24 സാംസങ് സ്മാർട്ട്ഫോണുകൾക്ക് 256 ജിബി സ്റ്റോറേജും 120Hz റിഫ്രഷ് റൈറ്റും 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ പ്രൈമറി ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും 10 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നുണ്ട്. 4,000 mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ S24 ഫോണിന് 66,455 രൂപയാണ് നിരക്ക്.
S24 പ്ലസ്
6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയോടു കൂടി റിലീസ് ചെയ്ത S24 പ്ലസിന് 512 ജിബി സ്റ്റോറേജാണുള്ളത്. 120Hz റിഫ്രഷ്റൈറ്റും 1440X3120 റെസല്യൂഷനും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 4,900mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോണിന് 83,090 രൂപയാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക