ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ, അനശ്വര രാജൻ എന്നിവർ അഭിനയിച്ച ‘നേര്’ ഒടിടി റിലീസിന്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു നേര്. ചിത്രം നൂറ് കോടി ക്ലബിൽ എത്തിയ സന്തോഷവാർത്ത അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് നേര് കോടി ക്ലബ് തൊടുന്നത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് നേരിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 23 മുതൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഒരു കോർട്ട് റൂം ഡ്രാമയായി എത്തിയ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക