പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. രണ്ടുദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായാണ് എത്തുക. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ചെന്നൈ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ജോലികൾക്കായി 22000 പൊലിസുകാരെ നിയോഗിച്ചിട്ടുണ്ട്. ചെന്നൈയിൽ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസിൽ 26 ഇനങ്ങളിലായി രാജ്യത്തെ 5600 കായിക താരങ്ങൾ മാറ്റുരയ്ക്കും. ചരിത്രത്തിൽ തന്നെ ഇത് ആദ്യമായി തമിഴ് നാടിന്റെ തനത് കായിക വിനോദമായ ചിലമ്പാട്ടവും ഖേലോ ഇന്ത്യയിൽ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക