സൗന്ദര്യത്തിന്റെ കാര്യത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. നല്ല ആരോഗ്യവും നീളവും ഉള്ളും ഉള്ള മുടി എന്നും അഴകാണ്. എന്നാൽ നിങ്ങളുടെ തലമുടി ഓരോ തവണ ചീകുമ്പോഴും നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് തോളിലേക്ക് വീഴുന്നത് താരൻ ആണെങ്കിലോ? മുടിയുടെ ആരോഗ്യം പോയത് തന്നെ.
ഇത് കൂടുതലും ആളുകൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളാണ്. വളരെ പെട്ടെന്ന് തന്നെ താരന് വ്യാപിക്കുന്നു. അതുകൊണ്ടുതന്നെ താരനെ നേരിടാൻ നിരവധി മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. അതിനായി ഇന്ന് വിപണിയില്‍ വിവിധതരം എണ്ണകള്‍ ഇറങ്ങുന്നുണ്ടെങ്കിലും അതെല്ലാം വാങ്ങി ഉപയോഗിച്ച ശേഷം താരന്റെ ലക്ഷണങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരാണ് കൂടുതലും. പല മാര്‍ഗങ്ങളും പരീക്ഷിച്ചു മതിയായെങ്കില്‍ ഇനി താരനെ നേരിടാനായി വീട്ടില്‍ തന്നെ കിട്ടുന്ന കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ മാത്രം മതി. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വർധിപ്പിക്കുന്നു. താരന്റെ ലക്ഷണങ്ങളെ വേരോടെ നീക്കം നശിപ്പിക്കുകയും, മുടികൊഴിച്ചില്‍ തടയുന്നത് മുതല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആവണക്കെണ്ണ സഹായിക്കും.
ബലമുള്ളതും ആകര്‍ഷകവുമായ തലമുടി ഇത് പതിവായി തേച്ചാൽ നിങ്ങള്‍ക്ക് ലഭിക്കുമെന്നത് ഉറപ്പാണ്. ഒരു പാത്രത്തില്‍ ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അനുപാതത്തില്‍ എടുക്കുക. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് വേണം എടുക്കാൻ. ഈ മിശ്രിതം ചെറുതായി ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത് ഇളക്കുക. ഇത് മുടിയുടെ വേര് മുതല്‍ അറ്റം വരെ പുരട്ടുക. നിങ്ങളുടെ തലയോട്ടി മസാജ് ചെയ്ത ശേഷം രാത്രി മുഴുവന്‍ ഇത് തലയില്‍ സൂക്ഷിക്കുക. പിറ്റേന്ന് രാവിലെ തന്നെ ഇവ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക