വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത നാളുകളായി പ്രചരിക്കുന്ന ഒന്നാണ്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
ഫെബ്രുവരി രണ്ടാം വാരം വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്ന തരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. തെലുങ്ക് മാദ്ധ്യമങ്ങൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരിയിൽ എന്റെ വിവാഹ നിശ്ചയം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. എല്ലാ വർഷവും എന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. എന്റെ വിവാഹ വിശേഷങ്ങൾ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്, വിജയ് ദേവരക്കൊണ്ട പറഞ്ഞു.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക