കൊച്ചി: മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവന്റെ ‘ഒഴുകി ഒഴുകി ഒഴുകി’. പന്ത്രണ്ടു വയസുകാരനായ ഒരു ആൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്.
ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ളൈ ശിവനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും ഓസ്കാർ ജേതാവ് സൂൽ പൂക്കുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക