ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2028 വരെയുള്ള ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ടാറ്റ ഗ്രൂപ്പ് നിലനിർത്തിയതായി റിപ്പോർട്ട്.
2024- മുതൽ 2028 വരെയുള്ള ഐപിഎൽ ടെറ്റിൽ സ്പോൺസർഷിപ്പിനായി കഴിഞ്ഞ ഡിസംബർ 12നാണ് ബിസിസിഐ ടെൻണ്ടർ വിളിച്ചത്.
അഞ്ച് വർഷത്തേക്ക് 1750 കോടി രൂപയാണ് ടെറ്റിൽ സ്പോൺസർഷിപ്പിനായി ബിസിസിഐ അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
ഒരു വർഷം നടക്കുന്ന 74 മത്സരങ്ങൾക്കായി 350 കോടി രൂപയാണ് ചെലവ് വരിക. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായി ഏകദേശം 670 കോടി രൂപയാണ് ടാറ്റ നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക