അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചൽ പ്രദേശും. ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനം പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവക്കെല്ലാം ജനുവരി 22ന് അവധിയായിരിക്കും. നിരവധി സംസ്ഥാനങ്ങൾ ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട അവധി പ്രഖ്യാപിച്ചിരുന്നു.
ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് ഉത്തർപ്രദേശിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. ഇതുകൂടാതെ മധ്യപ്രദേശ്, ഹരിയാന, ഗോവ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സ്കൂളുകൾക്ക് ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുജറാത്ത്, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ അവധി നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ജനുവരി 22ന് പൊതു അവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക